കിങ് ഫിഷ്’ന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു

0

അനൂപ് മേനോന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘കിങ് ഫിഷ്’ന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. അനൂപ് തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. വി.കെ. പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ കിങ് ഫിഷ് അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു. അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദുര്‍ഗ കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്. എസ്. കോയയാണ് നിര്‍മാണം.

Leave A Reply

Your email address will not be published.