പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റില്‍

0

കൂത്തുപ്പറമ്ബ്: പരോളിലിറങ്ങി കൊടിസുനി വീണ്ടും അറസ്റ്റില്‍. ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിലായി . കൂത്തുപറമ്ബ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സജീര്‍, സമീര്‍, പ്രകാശ് എന്നീ 3 പേര്‍ കൂടി പിടിയിലായി. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്. യുവാവിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാന്‍ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗള്‍ഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബര്‍ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച്‌ എത്തിച്ച സ്വര്‍ണവുമായി കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിന്‍ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയതാണ് കേസ്. അന്ന് കൊടിസുനിയുടെ സംഘാംഗങ്ങള്‍ ഭീഷണി നടത്തിയിരുന്നു. യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു. ഇവരുടെ ഉമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

Leave A Reply

Your email address will not be published.