‘പേരന്‍പ്’​ ഇന്ന് ബഹറിനില്‍ പ്രദര്‍ശനത്തിന് എത്തും

0

പ്രശസ്​ത തമിഴ്​ സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേരന്‍പ്’​ എന്ന തമിഴ് ചിത്രം ഇന്ന് ബഹറിനില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാര്‍ഡ്​ ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. നാല്‍പ്പത്തിയൊമ്ബതാമത് ഇന്‍റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്‌എഫ്‌ഐ) ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്

Leave A Reply

Your email address will not be published.