ഫ്ര​ഞ്ച് വ്യോ​മ​സേ​ന​യു​ടെ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ എത്തി

0

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ എത്തി. ബം​ഗ​ളൂ​രു​വി​ലാ​ണ് ഫ്ര​ഞ്ച് വ്യോ​മ​സേ​ന​യു​ടെ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. എ​യ​റോ ഇ​ന്ത്യ ഷോ​യുടെ ഭാഗമായാണ് വിമാനങ്ങള്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​ത്. വ്യോ​മ​സേ​ന ഉ​പ​മേ​ധാ​വി എ​യ​ര്‍ മാ​ഷ​ല്‍ വി​വേ​ക് ചൗ​ധ​രി ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മു​തി​ര്‍​ന്ന വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഷോ​യി​ല്‍ വി​മാ​നം പ​റ​ത്തും. രാ​ജ്യ​ത്തെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ഏ​വി​യേ​ഷ​ന്‍ എ​ക്‌​സി​ബി​ഷ​നും എ​യ​ര്‍ ഷോ​യു​മാ​ണ് എ​യ​റോ ഇ​ന്ത്യ. 1996ലാ​ണ് എ​യ​റോ ഇ​ന്ത്യ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

Leave A Reply

Your email address will not be published.