ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 80 പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 10,764 നിലവാരത്തിലെത്തി. യെസ് ബാങ്കിന്റെ ഓഹരി വില 29 ശതമാനം കുതിച്ച്‌ 218 രൂപയായി. ആര്‍ബിഐയുടെ അന്വേഷണത്തില്‍ ബാങ്കിന്റെ ആസ്തി വിഭജനത്തില്‍ വ്യതിയാനമൊന്നും കാണാതിരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

യുഎസ്-ചൈന താരിഫ് ചര്‍ച്ച നടക്കുന്നതിനാല്‍ ഏഷ്യന്‍ വിപണികള്‍ കരുതലോടെയാണ് നീങ്ങുന്നത്.ഇന്ത്യ ബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, വേദാന്ത, ഐടിസി, ഐക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.