ചെന്നൈയില്‍ നേരിയ ഭൂചലനമുണ്ടായി

0

ചെന്നൈ: ചെന്നൈയില്‍ നേരിയ ഭൂകമ്ബണ്ടായി. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ഭൂകമ്ബമാണ് ചെന്നൈയില്‍ ഭൂചലനമുണ്ടാകാന്‍ കാരണമായത്. യുഎസ്ജിഎസ് റിക്ടര്‍ സ്കെയിലില്‍ 4.9 , ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം 5.1 എന്ന തോതില്‍ തീവ്രത രേഖപ്പെടുത്തി.
ചെന്നൈ തീരത്തിനു വടക്കു കിഴക്ക് 609 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ രാവിലെ 7.05ന് ആണു ഭൂചലനമുണ്ടായതെന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. നഗരത്തില്‍ പലയിടത്തും രാവിലെ 7 മണിയോടെ നേരിയ ചലനം അനുഭവപ്പെട്ടെങ്കിലും കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുള്ളതായി റിപ്പോര്‍ട്ടുകളില്ല. പൊടുന്നനെയുണ്ടായ ഭൂചലനം നഗരവാസികളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ പ്രഭവകേന്ദ്രം 600 കിലോമീറ്റര്‍ അകലെയാണെന്നും, പരിഭ്രാന്തി വേണ്ടെന്നും റിക്ടര്‍ സ്കെയിലില്‍ 6.5ന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂകമ്ബമാണു അപടകസാധ്യതയുള്ളതെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.