രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി

0

ഡല്‍ഹി : സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിശാല സഖ്യത്തിന്‍റെ നുണപ്രചാരണം പൊളിഞ്ഞെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സുപ്രീംകോടതി ശരിയല്ല, സിഎജി ശരിയല്ല, ഗാന്ധി കുടുംബം മാത്രമാണ് ശരിയെന്നത് നടപ്പാവില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പരിഹസിച്ചു . സത്യം വിജയിക്കും. സിഎജി റിപ്പോര്‍ട്ടിലെ വിലനിര്‍ണയം സുതാര്യമല്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. റഫാല്‍ വിവാദവും തൊഴിലില്ലായ്മയും പ്രധാന പ്രചാരണ വിഷയമാക്കണമെന്ന് രാഹുല്‍ പാര്‍ട്ടി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മേനി പറച്ചിലും കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്‍റെ സ്വഭാവമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വിമര്‍ശിച്ചു. റഫാല്‍ വിഷയം ഉന്നയിച്ച്‌ പ്രതിപക്ഷം പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു. ചൗക്കിദാര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അതിനിടെ, മോദി സര്‍ക്കാരിന്‍റെ കരാര്‍ ലാഭകരമല്ലെന്ന് ഇന്ത്യന്‍ ചര്‍ച്ച സംഘത്തിലെ മൂന്ന് അംഗങ്ങള്‍ രേഖാമൂലം വ്യോമസേനാ ഉപമേധാവിയെ അറിയിച്ചതിന്‍റെ തെളിവ് പുറത്തുവന്നു.

Leave A Reply

Your email address will not be published.