ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയില്‍ എത്തുന്നു

0

പത്തനംതിട്ട: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയില്‍ എത്തുന്നു. വൈകീട്ട് നാലിന് ജില്ലാ സ്റ്റേഡിയത്തില്‍ ബിജെപി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നുള്ള ശക്തികേന്ദ്ര ഭാരവാഹികളുടെ യോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 3ന് കുമ്ബഴ ലിജോ ഓഡിറ്റോറിയത്തിലാണ് ശക്തികേന്ദ്ര സമ്മേളനം. പത്തനംതിട്ട ജില്ലയിലെ പേജ് പ്രമുഖ്മാരുടെ സമ്മേളനമാണ് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം ക്ലസ്റ്റര്‍ കണ്‍വീനര്‍ വി.ശിവന്‍കുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവര്‍ അറിയിച്ചു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്.

Leave A Reply

Your email address will not be published.