എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ മുതല്‍

0

ബഹ്‌റൈന്‍: എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും സര്‍വീസ് നടത്തുന്നത്. കുവൈറ്റ് വഴിയാണ് കണ്ണൂരിലേക്ക് എത്തുക. രാവിലെ 10.10 ന് ബഹ്‌റൈന്‍ പുറപ്പെട്ട് കുവൈറ്റ് വഴി വൈകുന്നേരം 7:10ന് വിമാനം​ കണ്ണൂരിലെത്തും. രാവിലെ 7:10ന്​ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് നേരിട്ട് ബഹ്‌റൈന്‍ സമയം 9:10ന്​ ബഹ്‌റൈനില്‍ എത്തിച്ചേരും.

Leave A Reply

Your email address will not be published.