സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

0

തിരുവനന്തപുരം: സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. പന്ത്രണ്ടാം ക്ലാസ് വൊക്കേഷണല്‍ വിഷയങ്ങളുടെ പരീക്ഷയോടെയാണ് വെള്ളിയാഴ്ച രാജ്യത്ത് സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. മൂന്ന് ലക്ഷം അധ്യാപകരെയും ജീവനക്കാരെയുമാണ് പരീക്ഷാ മേല്‍നോട്ടത്തിനായി നിയോഗിച്ചിട്ടുള്ളത്. കേരള റീജിയണില്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ടാം ക്ലാസ് മെയിന്‍ പേപ്പറുകള്‍ മാര്‍ച്ച്‌ രണ്ടു മുതല്‍ ഏപ്രില്‍ നാലുവരെയാണ്.
പത്താം ക്ലാസ് വൊക്കേഷണല്‍ പരീക്ഷകള്‍ 21 ആരംഭിക്കും. പത്താം ക്ലാസ് മെയിന്‍ പേപ്പറുകള്‍ മാര്‍ച്ച്‌ മൂന്ന് മുതല്‍ 29 വരെയാണ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി ആകെ 31,14,821 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ 18 ലക്ഷം ആണ്‍കുട്ടികളും 12.9 ലക്ഷം പെണ്‍കുട്ടികളും 28 ട്രാന്‍ജന്റേഴ്‌സുമുണ്ട്.

Leave A Reply

Your email address will not be published.