വര്‍ദ്ധിപ്പിച്ച സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ മാര്‍ച്ചില്‍ നല്‍കും

0

തിരുവനന്തപുരം: ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച്‌ മൂന്നാം വാരത്തോടെ നല്‍കും. ഇതിനൊപ്പമാണ് ഏപ്രിലിലെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ കൂട്ടുമെന്ന് കഴിഞ്ഞ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള ചെലവ്. അര്‍ഹതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതെ എല്ലാവര്‍ക്കും അടുത്ത ഗഡു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കും.

Leave A Reply

Your email address will not be published.