പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ മ​ല​യാ​ളി സൈ​നി​ക​നും

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ മ​ല​യാ​ളി സൈ​നി​ക​നും ഉ​ള്‍​പ്പെ​ടു​ന്നു. വ​യ​നാ​ട് ല​ക്കി​ടി സ്വ​ദേ​ശി​യാ​യ വി.​വി.​വ​സ​ന്ത​കു​മാ​റാ​ണു മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല. കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പോ​യ ജ​വാ​ന്‍​മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​വ​രി​ലേ​റെ​യും അ​വ​ധി ക​ഴി​ഞ്ഞ് എ​ത്തി​യ​വ​രാ​യി​രു​ന്നു. സി​ആ​ര്‍​പി​എ​ഫി​ന്‍റെ 54-ാം ബ​റ്റാ​ലി​യ​ന്‍​ ബ​സാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​വ​ന്തി​പോ​ര​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ര്‍​ക്ക് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 44 ജ​വാ​ന്‍​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ന്‍​മാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക​ള്‍​ക്കു നേ​ര്‍​ക്ക് 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച സ്കോ​ര്‍​പി​യോ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

Leave A Reply

Your email address will not be published.