ജമ്മു കാഷ്മീരില്‍ നടന്ന ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും

0

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈനികരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 12 അംഗസംഘം സ്ഫോടനം നടന്ന പുല്‍വാമയിലെ അവന്തിപോരയില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഫോറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് അവന്തിപോരയിലേക്ക് അയച്ചിരിക്കുന്നത്. എന്‍ഐഎ കൂടാതെ എന്‍എസ്ജി കമാന്‍ഡോകളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് (ജെ​ഇ​എം) ഏ​റ്റെ​ടു​ത്തു. കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പോ​യ ജ​വാ​ന്മാ​രാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​വ​രി​ലേ​റെ​യും അ​വ​ധി ക​ഴി​ഞ്ഞ് എ​ത്തി​യ​വ​രാ​യി​രു​ന്നു. ജ​മ്മു​വി​ല്‍​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ 78 വാ​ഹ​ന​ങ്ങ​ളി​ലാ​യി 2547 ജ​വാ​ന്മാ​രാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

Leave A Reply

Your email address will not be published.