ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

0

യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ്: സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കു നേ​രെ​ ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ല്‍​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്േ‍​റാ​ണി​യോ ഗു​ട്ടി​റ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തോ​ടും ഭാ​ര​ത സ​ര്‍​ക്കാ​രി​നോ​ടും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി ഗു​ട്ടി​റ​സി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ന്‍ ഡു​ജാ​റി​ക് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ന്‍ മ​സൂ​ദ് അ​സ​റി​നെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭീ​ക​ര പ​ട്ടി​ക ത​യാ​റാ​ക്കു​ക എ​ന്ന ആ​വ​ശ്യ​ത്തോ​ട് അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ മ​റു​പ​ടി​യ​ല്ല ഡു​ജാ​റി​ക് ന​ല്‍​കി​യ​ത്. ഇ​ത് സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave A Reply

Your email address will not be published.