പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുത് ; അമേരിക്ക

0

വാഷിംങ്ടണ്‍: സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുത് പാകിസ്ഥാന്‍. യുഎസ് വിദേശകാര്യ സെക്രട്ടറിയാണ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാന്‍ വാര്‍ത്താ കുറിപ്പ് ഇറക്കി. അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ നിലപാട് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് തള്ളി. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണ്.ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

Leave A Reply

Your email address will not be published.