മ​ണി​ക്കൂ​റുകള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​ നൈ​ജീ​രി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

0

അ​ബൂ​ജ: നൈ​ജീ​രി​യ​യി​ല്‍ പ്ര​സി​ഡ​ന്‍റ്, തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കാ​ന്‍ അ​ഞ്ച് മ​ണി​ക്കൂ​ര്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. മു​ന്‍ നി​ശ്ച​യ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കാ​ന്‍ പ്ര​യാ​സ​മാ​യ​തി​നാ​ലാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് നാ​ഷ​ണ​ല്‍ ഇ​ല​ക്ടോ​റ​ല്‍ ക​മ്മീ​ഷ​ന്‍ (ഐ​എ​ന്‍​ഇ​സി) ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മൂ​ദ് യാ​ക്കൂ​ബ് അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി 23 ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ജ​യി​ലെ ഐ​എ​ന്‍​ഇ​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. 1999ല്‍ ​പ​ട്ടാ​ള​ഭ​ര​ണം അ​വ​സാ​നി​ച്ച​തി​നു ശേ​ഷ​മു​ള്ള ആ​റാം തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്. ഓ​ള്‍ പ്രോ​ഗ്ര​സി​വ് കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ നി​ല​വി​ലെ പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ് ബു​ഹാ​രി​യും, പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റ്റി​കു അ​ബൂ​ബ​ക്ക​റും ത​മ്മി​ലാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​വ​രെ​ക്കൂ​ടാ​തെ വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നാ​യി മു​പ്പ​തോ​ളം സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Leave A Reply

Your email address will not be published.