അമേരിക്കയില്‍ വെ​ടി​വ​യ്പ്; അ​ഞ്ചു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

0

ഷി​ക്കാ​ഗോ: അമേരിക്കയില്‍ വീ​ണ്ടും വെ​ടി​വ​യ്പ്. ഇ​ല്ലി​നോ​യി​യി​ലെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വെ​യ​ര്‍​ഹൗ​സി​ല്‍ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ അ​ഞ്ചു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അക്രമത്തില്‍ അ​ഞ്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രി​ക്കേ​റ്റു.ആക്രമണത്തിന് ഇരയായ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവയ്പ്പിന് പിന്നില്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോം​പ്ല​ക്സി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഗാ​രി മാ​ര്‍​ട്ടി​നാ​ണെന്ന് ഔ​റോ​റ പോ​ലീ​സ് മേ​ധാ​വി ക്രി​സ്റ്റീ​ന്‍ സി​മ​ന്‍ അ​റി​യി​ച്ചു. ഇ​യാ​ളെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. എന്നാല്‍ അക്രമം നടത്താനുള്ള കാരണം വ്യക്തമാക്കിയില്ല. ലേ​സ​ര്‍ ലൈ​റ്റ് ഘ​ടി​പ്പി​ച്ച തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഗാ​രി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി പ​റ​ഞ്ഞു.നിരവധി എടിഎഫ് സംഘങ്ങള്‍ വെടിവയ്പില്‍ പ്രതികരിച്ചു

Leave A Reply

Your email address will not be published.