ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

0

കോഴിക്കോട്: ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിക്കും. ഇന്ന് രാവിലെ 8.55-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറടങ്ങുന്ന സംഘം ഏറ്റുവാങ്ങും. വസന്തകുമാറിന്‍റെ തൊട്ടടുത്ത ബന്ധുക്കളും വിമാനത്താവളത്തിലേക്ക് പോയിട്ടുണ്ട്. വസന്തകുമാര്‍ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി ഗവ.എല്‍ പി സ്‌കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് തൃക്കൈപ്പറ്റ വില്ലേജിലെ വാഴക്കണ്ടി കോളനിയിലെ കുടുംബശ്മശാനത്തില്‍ സൈനികബഹുമതികളോടെ സംസ്‌കാരം.
പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണം ഉണ്ടായതെന്നും വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്ബതാം തിയതിയാണ് തിരിച്ച്‌ ജമ്മുകാശ്മീരിലേക്ക് പോയത്.

Leave A Reply

Your email address will not be published.