നൈ​ജീ​രി​യല്‍ ഭീകരാക്രമണം; സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

0

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ലെ ബു​നി യാ​ഡി​​ല്‍ ബോ​ക്കോ ഹ​റാം ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ തു​ട​ര്‍​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ബു​നി യാ​ഡി​ലെ സൈ​നി​ക ക്യാ​ന്പി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഭീ​ക​രാ​ക്ര​മ​ണം. ഭീ​ക​ര​രി​ല്‍​നി​ന്നു ആ​യു​ധ​ങ്ങ​ളും ബൈ​ക്കു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മൈ​ഡു​ഗു​രി​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave A Reply

Your email address will not be published.