പു​ല്‍​വാ​മ​യി​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ല്‍; നാ​ല് സൈ​നി​ക​ര്‍​ക്ക് പ​രിക്ക്

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സേ​ന​യ്ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം സൈ​ന്യം വ​ള​ഞ്ഞു. മൂ​ന്ന് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. അതേസമയം ഏ​റ്റു​മു​ട്ട​ലി​നി​ടെ നാ​ല് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.