വീരമൃത്യു വരിച്ച സൈനികര്‍ക്കായി ഇന്ത്യന്‍ എംബസിയില്‍ ശ്രദ്ധാജ്ഞലി

0

ഒമാന്‍ : പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്കായി ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ശ്രദ്ധാജ്ഞലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്‍മാന്‍ സതീഷ് നമ്ബ്യാരും സദസ്സിനെ അഭിസംബോധന ചെയ്തു. മൗനപ്രാര്‍ഥനയോടെ ചടങ്ങ് ആരംഭിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇരുവരും പറഞ്ഞു. ഭീകരാക്രമണത്തെ അപലപിച്ച ഒമാന് അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.