കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയെ നേരിടും

0

സീസണിലെ അവസാന എവേ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ലീ​ഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള കരുത്തരായ ​ഗോവയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. രാത്രി എഴരയ്ക്കാണ് മത്സരം. ലീ​ഗില്‍ ഇക്കുറി ഉ​ദ്ഘാടനമത്സരം ജയിച്ചശേഷം പിന്നീട് 14 മത്സരങ്ങള്‍ വിജയമറിയാതെ തളര്‍ന്ന ബ്ലാസ്റ്റേഴ്സിനെ ആവേശം പകര്‍ന്നതായിരുന്നു ചെന്നൈയനെതിരായ ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു ജയം. പുതിയ പരിശീലകന്‍ നെലോ വിം​ഗഡയുടെ കീഴില്‍ കാര്യമായ മാറ്റം ടീമില്‍ വന്നു. ഇതിന്‍റെ ഫലമായിരുന്നു ബം​ഗളുരുവിനെതിരെ എവേ മത്സരത്തിലെ സമനില. ആ ആത്മവിശ്വാസത്തിലാണ് ചെന്നൈയനെ വീഴ്ത്തിയതും.

കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ടീമിനെ തന്നെയായിരിക്കും ഇന്നും പരിശീലകന്‍ അണിനിരത്താന്‍ സാധ്യത. മധ്യനിരയില്‍ സഹല്‍, കറേജ് പോക്കുസന്‍, കെസിറോണ്‍ കിസീറ്റോ സഖ്യം ഐക്യം കണ്ടെത്തിയത് ടീമിന് ആത്മവിശ്വാസമാണ്. മുന്‍നിരയില്‍ പോപ്ലാറ്റ്നിച്ച്‌ ഫിനിഷിങ്ങില്‍ മികവ് വീണ്ടെടുത്തിട്ടുണ്ട്. ​ഗോള്‍വലയക്ക് മുന്നില്‍ ധീരജ് കോട്ടകെട്ടിയിട്ടുമുണ്ട്.

ലീ​ഗില്‍ നേരത്തെ ​ഗോവയുമായി ഏറ്റുമുട്ടുയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ​ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. ഇക്കുറി ടീമില്‍ മാറ്റം വന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട മത്സരഫലം ആരാധകര്‍ പ്രതീക്ഷിക്കുന്നു. ​ഗോവയ്ക്ക് കടുത്ത മത്സരം സമ്മാനിക്കുമെന്ന ബ്ലാസ്റ്റേഴ്സ് പരിശീലന്‍കന്‍റെ മുന്നറിയിപ്പും പ്രതീക്ഷ പകരുന്നതാണ്

Leave A Reply

Your email address will not be published.