സംസ്ഥാന വ്യപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുന്നു

0

തിരുവനന്തപുരം : കാസര്‍ഗോഡ് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്, ഇന്ന് സംസ്ഥാന വ്യപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി. പ്രദേശത്ത് കോണ്‍ഗ്രസ്സ്-സിപിഎം സംഘര്‍ഷം നില നിന്നിരുന്നു.

Leave A Reply

Your email address will not be published.