സിറിയയില്‍ നിന്നും സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്ന് അമേരിക്ക

0

ദമാസ്‌കസ്: സിറിയയില്‍ നിന്നും സൈന്യത്തെ കൂടിയാലോചനകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായേ പിന്‍വലിക്കുകയുള്ളുവെന്ന് അമേരിക്ക. സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിടെ നിലപാടിനെതിരെ യു.എസ് ഭരണകൂടത്തില്‍ നിന്നും തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് സിറിയയിലെ യു.എസ് സ്ഥാനപതി ജെയിംസ് ഫ്രാങ്ക്‌ലിന്‍ ജെഫ്രി നിലപാട് വ്യക്തമാക്കിയത്. സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ചത് സിറിയയിലെ യു.എസ് സ്ഥാനപതിയാണ്. സഖ്യകക്ഷികള്‍ക്കിടയില്‍ പ്രതിസന്ധിയുണ്ടാക്കരുത്. ജനങ്ങളുടെ താത്പര്യത്തിനും സംരക്ഷണത്തിനും പ്രധാന്യം നല്‍കിക്കൊണ്ടായിരിക്കും എന്ത് നടപടിയും കൈക്കൊള്ളുകയെന്നും ജെഫ്രി വ്യക്തമാക്കി. അതേസമയം തീവ്രവാദികള്‍ക്കെതിരെയാണ് നമ്മുടെ പോരാട്ടം. സുരക്ഷയാണ് പ്രധാനം. അതിനാല്‍ സിറിയയിലും അതിര്‍ത്തിയിലും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് തുര്‍ക്കിഷ് പ്രതിരോധ മന്ത്രി ഹുലൂസി അക്‌സര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.