നിയന്ത്രണ രേഖയില്‍ ബസ് സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി

0

ജമ്മു: നിയന്ത്രണ രേഖ കടന്നു നടത്തുന്ന പൂഞ്ച് – റാവല്‍ക്കോട്ട് പ്രതിവാര ബസ് സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി. ഗുരു രവിദാസ് ജന്മദിനം പ്രമാണിച്ചു പൊതു അവധി ആയതിനാല്‍ നിയന്ത്രണ രേഖയക്ക് ഇരുപുറത്തേക്കുമുള്ള ചരക്കു കടത്തും ഇന്നു നടക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് തുടരുന്നകാര്യം നാളെ തീരുമാനിക്കും.ജമ്മു കശ്മീരിലും പാക്ക് അധിനിവേശ കശ്മീരിലുമായി കഴിയുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് ബസ് സര്‍വീസുകളും വ്യാപാരവും ആരംഭിച്ചത്.

Leave A Reply

Your email address will not be published.