കിങ് ഫിഷിന്‍റെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു

0

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. അനൂപ് മേനോനും, നിരഞ്ജന അനൂപുമാണ് പുതിയ സ്റ്റില്ലില്‍ ഉള്ളത്. അനൂപ് മേനോനും, ഡയറക്ടര്‍ രഞ്ജിത്തും ലില്ലി എന്ന ചിത്രത്തിലെ വില്ലന്‍ രാജേഷായി അഭിനയിച്ച ധനേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വി.കെ. പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ കിങ് ഫിഷ് അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു.

ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. , ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.സംഗീതം രതീഷ് വേഗ. റാന്നി, കുട്ടിക്കാനം, എറണാകുളം , െബംഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്.

Leave A Reply

Your email address will not be published.