അടിയന്തരാവസ്ഥ; വീറ്റോ അധികാരം ഉപയോഗപ്പെടുത്താന്‍ ട്രംപ്

0

വാഷിങ‌്ടണ്‍ : അടിയന്തരാവസ്ഥ അമേരിക്കന്‍ കോണ്‍ഗ്രസ‌ില്‍ എതിര്‍ത്താല്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപ‌് വീറ്റോ അധികാരം ഉപയോഗിക്കുമെന്ന‌് മുതിര്‍ന്ന ഉപദേഷ‌്ടാവ‌് സ്റ്റീഫന്‍ മില്ലര്‍.‌ എന്ത‌് അധികാരം ഉപയോഗിച്ചും ട്രംപ‌് അടിയന്തരാവസ്ഥ നിലനിര്‍ത്തുമെന്ന‌് സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു. അധികാരത്തിലേറി ഇതുവരെ വീറ്റോ അധികാരം ട്രംപ് ഉപയോഗിച്ചിട്ടില്ല.
ട്രംപിന്‍റെ വീറ്റോ അധികാരം അട്ടിമറിക്കണമെങ്കില്‍ കോണ്‍ഗ്രസിലെ രണ്ട് സഭയിലും മൂന്നില്‍ രണ്ട‌് വോട്ട‌് വേണം.അതേസമയം, അടിയന്തരാവസ്ഥയ‌്ക്കെതിരെ ജനങ്ങള്‍ കനത്ത പ്രതിഷേധവുമായി തെരുവിലറങ്ങുകയാണ‌്. ട്രംപിന്‍റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും ഡെമോക്രാറ്റുകള്‍ പ്രതികരിച്ചു.
മെക്സിക്കന്‍ മതില്‍ നിര്‍മിക്കുന്നതിനായി കോണ്‍ഗ്രസ‌് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും മതിലിന‌് പണം കണ്ടെത്താനുമാണ‌് വെള്ളിയാഴ‌്ച വൈകിട്ട‌് ട്രംപ‌് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത‌്. അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു കച്ചവടക്കാരും അമേരിക്കയില്‍ കടക്കുന്നത‌് തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കൂടിയേ തീരൂവെന്നാണ് ട്രംപിന്‍റെ വാദം.

Leave A Reply

Your email address will not be published.