യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ പിടിയില്‍

0

കല്യോട്ട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരന്‍  പോലീസ് പിടിയില്‍ . ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലക്ക് ആസൂത്രണം നടത്തിയത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പ് കൊലപാതകം നടന്ന ദിവസം ഇവിടെ എത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അധികൃതര്‍. ഏഴുപേരാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ആയത്. മൂന്ന് മൊബൈല്‍ ഫോണുകളും കത്തിയുടെ പിടിയും കൊലപാതകം നടന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തു .ഇവിടെ നിന്ന് ലഭിച്ച വിരലടയാളവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് .

Leave A Reply

Your email address will not be published.