കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക് 28000 കോടി ലാഭവിഹിതം അനുവദിച്ചു

0

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക് 28000 കോടി ലാഭവിഹിതം അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്ബോള്‍ ഇടക്കാല ബജറ്റില്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ പദ്ധതിക്ക് തുക കണ്ടെത്താനാണ് റിസര്‍വ് ബാങ്കിന്‍റെ സഹായം. തുടര്‍ച്ചയായി രണ്ടാംതവണയാണ് നരേന്ദ്ര മോഡി സര്‍ക്കാരിന് കേന്ദ്ര ബാങ്ക് ലാഭവിഹിതം നല്‍കുന്നത്. മാര്‍ച്ച്‌ 31 നു മുമ്ബായി കര്‍ഷകര്‍ക്ക് ആദ്യഗഡുവായ 2000 രൂപവീതം നല്‍കണമെങ്കില്‍ 20,000 കോടി രൂപ അത്യാവശ്യമായി വേണം. പന്ത്രണ്ട് കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ തെരഞ്ഞെടുപ്പിനു മുമ്ബായി പണമെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

Leave A Reply

Your email address will not be published.