ജമ്മു കശ്മീരിനു പ്രത്യേകപദവി; ഹര്‍ജി ഉടന്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പു ചോദ്യം ചെയ്യുന്ന ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി. പ്രത്യേക പദവി താല്‍ക്കാലികമാണെന്നും 1957 ജനുവരി 26ന് കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതോടെ ഈ വകുപ്പിന്‍റെ സാധുത ഇല്ലാതായെന്നും കാണിച്ച്‌ കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപി നേതാവ് അശ്വനി ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.