ഓട്ടം ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0

നായിക-നായകന്‍ എന്ന ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസ്സും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓട്ടം. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തോമസ് തിരുവല്ലയാണ് ‘ഓട്ടം’ നിര്‍മ്മിക്കുന്നത്. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, രോഹിണി, തെസ്നിഖാന്‍, രേണു, മാധുരി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം പപ്പു, അനീഷ് ലാല്‍ എന്നിവരാണ്. ശ്രീകുമാരന്‍ തമ്ബി, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്കു ഫോര്‍ മ്യൂസിക്സ്, ജോണ്‍ പി വര്‍ക്കി എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു

Leave A Reply

Your email address will not be published.