അനുസിത്താര തമിഴിലേക്ക്

0

അനു സിത്താര തമിഴിലും വേഷങ്ങള്‍ ചെയ്യാനൊരുങ്ങുകയാണ്. അനുവിന്‍റെ പുതിയ തമിഴ് ചിത്രം അമീറയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ടൈറ്റില്‍ കഥാപാത്രമായാണ് അനു സിത്താര ചിത്രത്തിനെത്തുന്നത്. നവാഗതനായ കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍.കെ. സുരേഷാണ് നായകന്‍. രാഷ്ട്രീയപ്രവര്‍ത്തകന്‍ സീമാനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

Leave A Reply

Your email address will not be published.