കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ ഡി എഫ് വടക്കന്‍ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയില്‍

0

കോഴിക്കോട്: കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ ഡി എഫ് വടക്കന്‍ മേഖലാ ജാഥ ഇന്നും കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും. നാദാപുരം കല്ലാച്ചിയില്‍ നിന്നാരംഭിക്കുന്ന കേരള സംരക്ഷണ യാത്ര വൈകീട്ട് കൊയിലാണ്ടിയില്‍ രണ്ടാം ദിവസത്തെ പര്യടനം അവസാനിപ്പിക്കും. ജാഥാ ലീഡര്‍ കാനം രാജേന്ദ്രനൊപ്പം ജാഥാ അംഗങ്ങളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സി കെ നാണു എം എല്‍ എ, ഷെയ്ക്ക് പി ഹാരിസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, എ പി അബ്ദുള്‍ വഹാബ്, സി ആര്‍ വത്സലന്‍, പി വസന്തം, ഷാജി കടമല, അഡ്വ. എ ജെ ജോസഫ്, നജീബ് പാലക്കണ്ടി എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കും.
ആവേശകരമായ സ്വീകരണമാണ് ജില്ലയില്‍ ജാഥയ്ക്ക് ലഭിക്കുന്നത്. വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്ര ഇന്നും കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിലാണ് ആദ്യ സ്വീകരണം. ഉച്ചകഴിഞ്ഞ് ആയഞ്ചേരി, വടകര എന്നിവിടങ്ങളിലെ സ്വീകരണ ശേഷം രണ്ടാം ദിവസത്തെ യാത്ര കൊയിലാണ്ടിയില്‍ സമാപിക്കും. ശനിയാഴ്ചയും കോഴിക്കോട് ജില്ലയിലാണ് ജാഥ പര്യടനം നടത്തുക. ആദ്യദിനം കോഴിക്കോട് ജില്ലയില്‍ ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലെ സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമായി.

Leave A Reply

Your email address will not be published.