പാകിസ്ഥാന് നല്‍കുന്ന അധികജലം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

0

ന്യൂഡല്‍ഹി: പാകിസ്ഥാന് നല്‍കുന്ന അധികജലം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന് എതിരായ നടപടികള്‍. സിന്ധുവിന്‍റെ പോഷക നദികളായ രവി, സത്ലജ്, ബിയാസ് നദികളില്‍ ഇന്ത്യയുടെ ജലവിഹിതം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. സിന്ധുനദിയുടെ പോഷകനദികളില്‍ ഇന്ത്യക്ക് അവകാശപ്പെട്ട മുഴുവന്‍ ജലവും വഴിതിരിച്ച്‌ ജമ്മു കശ്മീരിനും പഞ്ചാബിനും ഉപയോഗിക്കാനുള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

Leave A Reply

Your email address will not be published.