എസ്​.എന്‍.സി ലാവ്​ലിന്‍ കേസില്‍ അന്തിമ വാദം ഏപ്രില്‍

0

ന്യൂഡല്‍ഹി: ഏപ്രില്‍ ആദ്യ വാരമോ രണ്ടാം വാരമോ എസ്​.എന്‍.സി ലാവ്​ലിന്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസ് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാന്‍ തയാറാണെന്നും അഭിഭാഷകര്‍ തയാറാണെങ്കില്‍ ഉടന്‍ വാദമാകാമെന്നും കോടതി പറഞ്ഞു. കോടതിയുടെ സൗകര്യമനുസരിച്ചു എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാമെന്ന് സി.ബി.ഐ അറിയിച്ചു. ഇന്ന് പക്ഷേ വാദം നടക്കില്ലെന്നും കൂടുതല്‍ സമയം എടുക്കുന്ന കേസാണെന്നും വിശദമായി പരിശോധിക്കണമെന്നും സി.ബി.​ഐവ്യക്​തമാക്കി. എന്നാല്‍, ഹോളി അവധിക്ക് ശേഷം വാദമാകാമെന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.