സംസ്ഥാന റഗ്ബി ചാംപ്യന്‍ഷിപ് നാളെ മുതല്‍

0

സംസ്ഥാന സീനിയര്‍ റഗ്ബി ടൂര്‍ണമെന്റിന് നാളെ തുടക്കമാവും. കൊടുവള്ളി ക്രെസന്റ് കൊട്ടക്കാവയല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ് ചക്കാലക്കല്‍ ഹൈസ്കൂളിന്റെയും ക്രെസന്റ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

റഗ്ബി അസോസിയേഷന് കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗീകാരം ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ സീനിയര്‍ ചാംപ്യന്‍ഷിപ് ആണിത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ചാമ്ബ്യന്‍ഷിപ്പിന്റെ ഉദ്ഘടനം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ നിര്‍വഹിക്കും.

Leave A Reply

Your email address will not be published.