പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച്‌ യുഎന്‍ സുരക്ഷാ കൗണ്‍സില്‍

0

ന്യൂയോര്‍ക്ക്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച്‌ യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഇതു സംബന്ധിച്ച കുറിപ്പ് നീണ്ട നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണു പുറത്തിറങ്ങിയത്. ഇതെപ്പറ്റി ചിന്തിക്കാന്‍ ചൈന അധികസമയം ആവശ്യപ്പെട്ടതാണു കാരണമായത്. ജെ‍​യ്ഷെ മു​ഹ​മ്മ​ദ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത, ഇ​ന്ത്യ​യു​ടെ അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ലെ നാ​ല്‍​പ​തോ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത ഭീ​ക​രാ​ക്ര​മ​ണം എ​ന്നാ​ണ് പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തെ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്.
ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​ര് പ​രാ​മ​ര്‍​ശി​ക്ക​രു​തെ​ന്ന ചൈ​ന​യു​ടെ ആ​വ​ശ്യ​ത്തെ നി​രാ​ക​രി​ച്ചാ​യി​രു​ന്നു ഇ​ത്. എ​ല്ലാ​ രാ​ജ്യ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ ചൈ​ന ത​ട​യാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. പ്ര​സ്താ​വ​ന​യി​ല്‍ ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​ര് പ​രാ​മ​ര്‍​ശി​ക്ക​രു​തെ​ന്നും ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ഷ്മീ​ര്‍ എ​ന്ന് ചേ​ര്‍​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ചൈ​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​ന്ത്യ​യു​മാ​യി എ​ല്ലാ രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നു​ള്ള ഭാ​ഗ​വും നീ​ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് നി​രാ​ക​രി​ച്ചാ​യി​രു​ന്നു സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​സ്താ​വ​ന.

Leave A Reply

Your email address will not be published.