യുവാവ് മുത്തശ്ശിയുടെ തലയറുത്തു കൊലപ്പെടുത്തി

0

ബംഗളൂരു: കര്‍ണാടകയിലെ ബദാനഗോഡി ഗ്രാമത്തില്‍ നിധി ലഭിക്കുവാന്‍ വേണ്ടി യുവാവ് മുത്തശ്ശിയുടെ തലയറുത്തു. പുട്ടവ്വ ഗൊള്ളാറ (75)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകന്‍ രമേശ് ഗൊള്ളാറ (32)യെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവഷം മുമ്ബ് ഒരു ആണ്‍കുട്ടിയ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തെരച്ചിലിലാണ് വീട്ടിനുള്ളില്‍ പുവ്വയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ പൊളിച്ച്‌ അകത്തുകടക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം ഗ്രാമത്തിലെ വിജനമായ സ്ഥലത്തിരുന്ന രമേശിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമറി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രമേശിന്റെ മാനസിക നിലസംബന്ധിച്ച്‌ പരിശോധന നടത്തണമെന്നും പോലീസ് അറിയിച്ചു.
2016 നവംബറില്‍ ആണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ മാലഗി ഡാമിന് സമീപം കുഴിച്ചിടുകയും ചെയത സംഭവത്തിലാണ് മുന്ദ്‌ഗോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ശരീരത്തില്‍ ഹുളിഗമ്മ ദേവി ആവേശിച്ചുവെന്നും നിധി ലഭിക്കാന്‍ ആരെയെങ്കിലും ബലി നല്‍കാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു അന്ന് രമേശ് പൊലീസിന് മൊഴി നല്‍കിയത്. ഇതേ കാര്യം തന്നെയാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിലും രമേശ് പറഞ്ഞത്.

Leave A Reply

Your email address will not be published.