വിദേശരാജ്യങ്ങളിലേക്കുള്ള എംബസി സേവനങ്ങ ഓണ്‍ലൈനാക്കുന്നു

0

റിയാദ്: വിദേശരാജ്യങ്ങളിലേക്കുള്ള എംബസി സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ യു.എസ്.എ, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ എംബസികളേയും കോണ്‍സുലേറ്റുകളേയുമാണ് ഓണ്‍ലൈന്‍വല്‍ക്കരിക്കുക. എല്ലാ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പാസ്പോര്‍ട്ട് എടുക്കുന്നതും പുതുക്കന്നതുമടക്കമുളള എംബസി സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഓണ്‍ലൈനാക്കുന്നത്. പുതിയമാറ്റം അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
സൗദിയില്‍ വി.എഫ്.എസുമായി സഹകരിച്ച്‌ കഴിഞ്ഞയാഴ്ച മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഓര്‍ഡിനറി പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സറണ്ടര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്, തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച്‌ നിശ്ചിത ഫീസ് സഹിതം വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.

Leave A Reply

Your email address will not be published.