കോണ്‍ഫറന്‍സ് കോളിന് പുത്തന്‍ ഫീച്ചറുകളുമായി ജിയോ

0

കോണ്‍ഫറന്‍സ് കോളിന് പുതിയ ആപ്പ് അവതരിപ്പിച്ച്‌ ‘ജിയോ ഗ്രൂപ്പ് ടോക്ക്’. നിരവധി പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന ഗ്രൂപ്പ് ടോക് പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്. നിലവില്‍ ട്രയല്‍ മോഡിലുള്ള ജിയോ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ ഗ്രൂപ്പ് ടോക്ക് റിലയന്‍സ് ജിയോ സിം യൂസേഴ്‌സിന് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ്, അതാത് ജിയോ നമ്ബര്‍ വെച്ച്‌ സൈന്‍ ഇന്‍ ചെയ്തതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്.
എച്ച്‌.ഡി വോയിസ് സംവിധാനത്തോടെയാണ് ഗ്രൂപ്പ് ടോക്ക് എത്തുന്നത്. നിലവില്‍ വോയിസ് കോള്‍ മാത്രമുള്ള ആപ്പില്‍, ചാറ്റിംഗ് ഫീച്ചറും ലഭ്യമായിരിക്കും. ലെക്ച്ചര്‍ മോഡില്‍ കോള്‍ ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ടായിരിക്കും. പത്തു പേരുടെ കോള്‍ ലിസ്റ്റില്‍, ആവശ്യമുള്ളവരെ പുറത്താക്കാനോ മ്യൂട്ട് ചെയ്യാനോ തിരികെ ആഡ് ചെയ്യാനോ സാധിക്കും. ഇതിന് പുറമെ, ഷെഡ്യൂള്‍ ചെയ്ത് കോള്‍ സെറ്റ് ചെയ്യാനും ഗ്രൂപ്പ് ടോക്കില്‍ സൗകര്യമുണ്ടായിരിക്കും.

Leave A Reply

Your email address will not be published.