പുല്‍വാമ ഭീകരാക്രമണം; ഇന്ത്യന്‍ സേനയുടെ സുരക്ഷാവീഴ്ചയെന്ന് പാക്കിസ്ഥാന്‍

0

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സേനയുടെ സുരക്ഷാവീഴ്ചയാണ് ചാവേര്‍ ആക്രമണത്തിന് ഇടയാക്കിയതെന്ന് പാക്കിസ്ഥാന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആരോപിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആത്മപരിശോധന നടത്തണം. പാക്കിസ്ഥാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ മറുപടി ഞെട്ടിക്കുന്നതായിരിക്കുമെന്നും പാക് മേജര്‍ ജനറല്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മതിയായ അന്വേഷണമില്ലാതെയാണ് ആക്രമണത്തില്‍ പാക്കിസ്ഥാനെ പഴിചാരുന്നതെന്നും ഗഫൂര്‍ കുറ്റപ്പെടുത്തി. നിയന്ത്രണരേഖയില്‍ നിന്ന് ഏറെ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടകവസ്തുക്കളും പ്രാദേശികമായി ഉണ്ടാക്കിയതാണെന്നും ചാവേര്‍ പ്രദേശവാസിയാണെന്നും ഗഫൂര്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.