പാകിസ്താനുമായി ലോകകപ്പ് മത്സരം; ബിസിസിഐയുടെ നിലപടില്‍ ഉറച്ചു നില്‍ക്കും; കോഹ്‌ലി

0

പാകിസ്താനുമായി ലോകകപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഗവണ്മെന്റും ബിസിസിഐയും എടുക്കുന്ന നിലപടില്‍ താനും തന്‍റെ ടീമും ഉറച്ചു നില്‍ക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കേണ്ട ഇന്ത്യ – പാകിസ്ഥാന്‍ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കും എന്ന വാര്‍ത്തകള്‍ വരുന്ന സമയത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്ബരക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി.
“പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സി.ആര്‍.പി.എഫ് ഭടന്മാരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായ അനുശോചന അര്‍പ്പിക്കുന്നു, പാകിസ്താനുമായി കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റും ബിസിസിഎയും ആണ്, ഞങ്ങള്‍ ആ തീരുമാനത്തെ ബഹുമാനിക്കും” വിരാട് കൊഹ്‌ലി വിശാഖില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.