യമഹയുടെ നവീകരിച്ച 2019 MT09 ബൈക്ക് ഇന്ത്യന്‍ വിപണിയില്‍

0

നവീകരിച്ച 2019 MT09 ബൈക്ക് വിപണിയിലെത്തിച്ച്‌ യമഹ. പുതിയ കളര്‍ കോമ്ബിനേഷനും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേഷന്‍സ് മാത്രമെ പുതിയ MT09 മോഡലിലുള്ളു.

എന്നാല്‍ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ബൈക്കിന് വില കൂടി. 10.55 ലക്ഷം രൂപയ്ക്കാണ് പുതിയ MT09 ഷോറൂമുകളിലെത്തുക. അതായത് മുന്‍മോഡലിനെ അപേക്ഷിച്ച്‌ 16,000 രൂപ കൂടുതല്‍. രാജ്യത്തെ മുഴുവന്‍ യമഹ ഡീലര്‍ഷിപ്പുകളും 2019 MT09 ബുക്കിംങ് ആരംഭിച്ച്‌ കഴിഞ്ഞു.

മെക്കാനിക്കല്‍ ഘടകങ്ങളില്‍ പരിഷ്‌കാരങ്ങള്‍ സംഭവിച്ചില്ലെങ്കിലും പുത്തന്‍ നൈറ്റ് ഫ്‌ളുവോ നിറപ്പതിപ്പ് ബൈക്കിന്റെ മാറ്റു വര്‍ധിപ്പിക്കും. യമഹ ബ്ലൂ, ബ്ലാക്ക് നിറപ്പതിപ്പുകളും MT09 മോഡലില്‍ അണിനിരക്കുന്നുണ്ട്.

Leave A Reply

Your email address will not be published.