ആരവത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു

0

ഒരിടവേളയ്ക്കു ശേഷം വള്ളംകളി പശ്ചാത്തലമായി മലയാളത്തില്‍ ഒരു ചിത്രമെത്തുന്നു. ജിത്തു അഷറഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ആരവം. ഒരു ദേശത്തിന്റെ താളം എന്ന ടാഗ്ലൈനോടു കൂടി എത്തുന്ന ചിത്രം വള്ളം കളി പ്രമേയമായ സ്‌പോര്‍ട്‌സ് എന്റര്‍ടൈനറാണ്. ഹസീബ് ഹനീഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഷാഹി കബീര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു.

ജോസഫ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ഷാഹി കബീര്‍. ജൂലൈയില്‍ ആരവത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.