ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ച്ചു

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​യ്ക്കാ​യി വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ച്ചു. പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി. ഹൈ​ക്കോ​ട​തി​യാ​ണ് വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ച്ച​ത്. ജ​ഡ്ജി ഹ​ണി വ​ര്‍​ഗീ​സി​നാ​ണ് ചു​മ​ത​ല.
ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് വി​ചാ​ര​ണ വേ​ഗ​ത്തി​ല്‍ ആ​ക്ക​ണ​മെ​ന്നും വ​നി​താ ജ​ഡ്ജി​യെ കൊ​ണ്ട് കേ​സ് വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി(3)​യി​ലാ​വും തുടര്‍ വാ​ദ​ങ്ങ​ള്‍ ന​ട​ത്തു​ക. 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദിലീപിന്റെയും പള്‍സര്‍ സുനിയുടേയും എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ ഈ ഉത്തരവ്. ദിലീപിന്‍റെ എതിര്‍പ്പ് വിചാരണ വൈകിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

Leave A Reply

Your email address will not be published.