2019ലെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0

ലോസ് ഏജലസ്: ലോകം ഉറ്റുനോക്കുന്ന 2019ലെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഓസ്‌കര്‍ വേദിയില്‍ ആദ്യം പ്രഖ്യാപിച്ചത്. റജീന കിംഗ് ആണ് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

‘ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റജീന അവാര്‍ഡ് സ്വന്തമാക്കിയത്. ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) വിഭാഗത്തില്‍ ‘ഫ്രീ സോളോ’ ആണ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ ഡോക്യുമെന്ററിയാണ് ഫ്രീ സോളോ.

ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് അക്കാദമി പുരസ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഓസ്‌കറിന്റെ 91ാം പതിപ്പ് അരങ്ങേറുന്നത്. അവതാരകന്‍ ഇല്ലാതെയാണ് ഇത്തവണ ഓസ്‌കര്‍ പ്രഖ്യാപനം നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

അവതാരകനായി തെരഞ്ഞെടുത്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് വലിയ പ്രതിഷേധം നേരിടുന്നു. തുടര്‍ന്ന് കെവിന്‍ പിന്മാറുകയായിരുന്നു.

പത്ത് നോമിനേഷന്‍ വീതം നേടിയ റോമയും ഫാവറിറ്റും ഉള്‍പ്പെടെ എട്ട് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു സൂപ്പര്‍ ഹീറോ ചിത്രം ബ്ലാക്ക് പാന്തറും മത്സരരംഗത്തുണ്ട്.

മികച്ച സംവിധായകനാകാന്‍ മത്സരിക്കുന്നത് സ്‌പൈക്ക് ലീ, പവെല്‍ പൌളികോസ്‌കി, യോര്‍ഗസ് ലാന്തിമോസ്, അല്‍ഫോണ്‍സോ ക്വറോണ്‍, ആദം മക്കെ എന്നിവരാണ്. ക്രിസ്റ്റ്യന്‍ ബെയ്ല്‍, ബ്രാഡ്‌ലി കൂപ്പര്‍, വില്യം ദഓഫെ, റാമി മാലിക് വിഗോ മോര്‍ട്ടെന്‍സന്‍ എന്നിവര്‍ മികച്ച നടനാകാന്‍ മല്‍സരിക്കുമ്ബോള്‍ എലിറ്റ്‌സ് അപ്പാരിഷി യോ, ഒലിവിയ കോള്‍മാന്‍, ഗ്ലെന്‍ ക്ലോസ് ലേഡി ഗാഗ, മെലിസ മക് കാര്‍ത്തി എന്നിവരാണ് നടിക്കുള്ള നോമിനേഷന്‍ നേടിയത്.

റോമ, ലെബനീസ് ചിത്രം കാപ്പര്‍നോം, ജപ്പാനില്‍ നിന്നുള്ള ഷോപ്പ് ലിഫ്‌റ്റേഴ്‌സ്, പോളിഷ് ചിത്രം കോള്‍ഡ് വാര്‍ ജര്‍മനിയില്‍ നിന്നുള്ള നെവര്‍ ലുക്ക് എവെ എന്നിവയാണ് വിദേശ ഭാഷാ വിഭാഗത്തില്‍ മാറ്റുരക്കുന്നത്.

മികച്ച ക്യാമറ അല്‍ഫോണ്‍സോ ക്വാറോണ്‍ ( സിനിമ: റോമ). മികച്ച ചമയം കേശാലങ്കാരം എന്നിവനയ്ക്കുള്ള ഓസ്കാര്‍ വൈറസ് നേടി. മികച്ച വസ്ത്രാലങ്കരം ബ്ലാക്ക് പാന്തറിന് ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്കാറും ബ്ലാക്ക് പാന്തറിനാണ്. മികച്ച ശബ്ദലേഖനം ബൊഹീമിയന്‍ റാപ്സഡിനാണ്. ബൊഹീമിയന്‍ റാപ്സഡിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ച ജോണ്‍ ഓഗ് മാന്‍ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം സ്വന്തമാക്കി.

ഓസ്‌കര്‍ 2019 പുരസ്‌കാര പട്ടിക

നടന്‍ റമി മാലിക് (ബൊഹീമിയന്‍ റാപ്‌സഡി)

ഗാനം ‘ഷാലോ’ (ഫ്രം എ സ്റ്റാര്‍ ഈസ് ബോണ്‍)

ഒറിജിനല്‍ സ്‌കോര്‍ ബ്ലാക്ക് പാന്തര്‍

അവലംബിത തിരക്കഥ ബ്ലാക്ക്ക്ലാന്‍സ്മാന്‍

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ ഗ്രീന്‍ ബുക്ക്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം സ്‌കിന്‍

വിഷ്വല്‍ എഫക്‌ട്‌സ് ഫസ്റ്റ് മാന്‍

സഹനടി റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)

ഡോക്യുമെന്ററി ഫീച്ചര്‍ ഫ്രീ സോളോ

മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈലിംഗ് വൈസ്

വസ്ത്രാലങ്കാരം ബ്ലാക്ക് പാന്തര്‍

പ്രൊഡക്ഷന്‍ ഡിസൈന്‍ ബ്ലാക്ക് പാന്തര്‍

സിനിമാറ്റോഗ്രഫി റോമ (അല്‍ഫോന്‍സോ ക്വറോണ്‍)

സൗണ്ട് എഡിറ്റിംഗ് ബൊഹീമിയന്‍ റാപ്‌സഡി

സൗണ്ട് മിക്‌സിംഗ് ബൊഹീമിയന്‍ റാപ്‌സഡി

വിദേശഭാഷാ ചിത്രം റോമ (മെക്‌സിക്കോ)

എഡിറ്റിംഗ് ബൊഹീമിയന്‍ റാപ്‌സഡി

സഹനടന്‍ മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

അനിമേറ്റഡ് ഫീച്ചര്‍ സ്‌പൈഡര്‍മാര്‍: ഇന്‍ടു ദി സ്‌പൈഡര്‍വേഴ്‌സ്

അനിമേറ്റഡ് ഷോര്‍ട്ട് ബാവൊ

ഡോക്യുമെന്ററി ഷോര്‍ട്ട് പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്

Leave A Reply

Your email address will not be published.