നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

0

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജിയെ വിചാരണക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിചാരണക്ക് വനിതാ ജഡ്ജ് വേണമെന്ന നടിയുടെ ആവശ്യത്തെ എതിര്‍ത്തും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ആവശ്യമുന്നയിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എറണാകുളം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ വിചാരണക്ക് ലഭ്യമാണോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഹൈക്കോടതി രജിസ്ട്രി ഇന്ന് കോടതിയെ മറുപടി അറിയിക്കും.

Leave A Reply

Your email address will not be published.