യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകം; പ്ര​തി പീ​താം​ബ​ര​ന്‍ കു​റ്റം​നി​ഷേ​ധി​ച്ചു

0

കാ​സ​ര്‍​ഗോ​ഡ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ല്‍, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന്‍ കു​റ്റം​നി​ഷേ​ധി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കു​റ്റം സ​മ്മ​തി​പ്പി​ച്ച​തെ​ന്നും പീ​താം​ബ​ര​ന്‍ പ​റ​ഞ്ഞു. കോ​ട​തി​യി​ലാ​ണ് പ്ര​തി കു​റ്റം നി​ഷേ​ധി​ച്ച​ത്. അ​തേ​സ​മ​യം പീ​താം​ബ​ര​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തു. ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ല്യോ​ട്ടി​ന​ടു​ത്ത് ത​ന്നി​ത്തോ​ട്-​കൂ​രാ​ങ്ക​ര റോ​ഡി​ല്‍​വ​ച്ച്‌ ശ​ര​ത്തി​നെ​യും കൃ​പേ​ഷി​നെ കൊ​ല​പ്പെ​ട്ടു​ത്തി​യ​ത്.

Leave A Reply

Your email address will not be published.