പെങ്ങളില മാര്‍ച്ച്‌ 8ന്

0

വേറിട്ട ചിത്രങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെങ്ങളില. ടി വി ചന്ദ്രന്‍ തന്നെ രചന നിര്‍വഹിച്ച ചിത്രത്തില്‍ ലാല്‍ മുഖ്യ വേഷത്തിലെത്തുന്നു. മാര്‍ച്ച്‌ എട്ടിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

നരേന്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ്, ബേസില്‍ പൗലോസ്, ഇനിയ, അക്ഷര കിഷോര്‍, മാസ്റ്റര്‍ പവന്‍ റോയ്, അമ്ബിളി സുനില്‍ എന്നിവരും അഭിനയിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് പെങ്ങളില നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.