ബ്രെക്‌സിറ്റ്; ഈയാഴ്ച പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചു

0

ലണ്ടന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച്‌ ഈയാഴ്ച പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച്‌ പന്ത്രണ്ടോടെ വോട്ടെടുപ്പു നടത്താനാവുമെന്നാണു കരുതുന്നതെന്ന് ഈജിപ്റ്റിലെ ഷാംഎല്‍ഷേക്കില്‍ അറബി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ച തെരേസാ മേ വിമാനത്തില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
എന്നാല്‍ മാര്‍ച്ച്‌ 12ലെ വോട്ടെടുപ്പിനു ശേഷം ബ്രെക്‌സിറ്റിന് വെറും 17 ദിവസത്തെ സാവകാശമേ ലഭിക്കുകയുള്ളുവെന്നും ഇതു പോരെന്നും മേയുടെ കാബിനറ്റിലെ ഏതാനും മന്ത്രിമാര്‍ പറഞ്ഞു. കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചവര്‍ക്ക് എതിരേ നടപടിയെടുക്കാന്‍ മേ തയാറായില്ല. എന്നാല്‍ കാബിനറ്റിന്‍റെ ഉത്തരവാദിത്വം തകര്‍ന്നിട്ടില്ലെന്ന് മേ വ്യക്തമാക്കി.

Leave A Reply

Your email address will not be published.